|    Jul 21 Fri, 2017 6:28 am
FLASH NEWS

രണ്ടു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

Published : 5th May 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ രണ്ടു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ആനയംകുന്ന് കാരശ്ശേരിയില്‍ മുണ്ടയില്‍ പട്ടര്‍ചോല ഹനീഫ (49) ആണ് അറസ്റ്റിലായത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സില്‍ നിന്നാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി നിരന്തരമായി കര്‍ണാടകയില്‍ നിന്നു കഞ്ചാവെത്തിച്ച് കോഴിക്കോട് ഭാഗത്ത് വില്‍പന നടത്തിവരികയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സിഐ ടോണി ജേക്കബ്, ഇന്‍സ്‌പെക്ടര്‍ ആര്‍ ലാലു, പ്രിവന്റീവ് ഓഫിസര്‍മാരായ പി ബാബുരാജ്, എന്‍ കെ സുനില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി സുരേഷ്, വി അബ്ദുല്‍സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക