|    Mar 29 Wed, 2017 8:56 am
FLASH NEWS

രണ്ടുവര്‍ഷത്തിനിടെ 7,000 കി.ഗ്രാം കള്ളക്കടത്ത് സ്വര്‍ണം പിടികൂടി

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) ഡല്‍ഹി മേഖലാ യൂണിറ്റ് 7,000 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം പിടികൂടി. 2,000 കോടി രൂപയോളം വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തവേയാണ് ഇത്രയും സ്വര്‍ണം പിടിച്ചെടുത്തതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇന്ത്യയില്‍ ഒരു ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ സ്വര്‍ണക്കടത്ത് വേട്ടയാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഈ മാസം 18 വരെയുള്ള കാലയളവില്‍ മാത്രം 91 കോടി രൂപയുടെ സ്വര്‍ണക്കടത്തു തടയാന്‍ ഡിആര്‍ഐ ഡല്‍ഹി മേഖലാ യൂനിറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day