|    Jun 29 Thu, 2017 9:29 pm
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടുവരി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന്് സേവാഗ്

Published : 17th June 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രണ്ടുവരി അപേക്ഷ സമര്‍പ്പിച്ചെന്ന വാര്‍ത്ത അസംബന്ധമെന്ന്് മുന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സേവാഗ്. അത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ തനിക്ക് തന്റെ പേര് മാത്രം എഴുതിയാല്‍ മതിയായിരുന്നുവെന്നും സേവാഗ് പ്രതികരിച്ചു. ബിസിസിഐയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് താന്‍ അപേക്ഷ നല്‍കിയത്. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തന്നെ സന്തോഷിപ്പിച്ചുവെന്നും സേവാഗ് പറഞ്ഞു. ഇന്ത്യയുടെ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ചത് സൗരവ് ഗാംഗുലിയാണെന്നും വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സേവാഗ് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക