|    Jun 28 Wed, 2017 2:19 pm
FLASH NEWS
Home   >  Kerala   >  

രണ്ടുവയസുകാരിയെ പീഡിപ്പിച്ച 62കാരന്‍ അറസ്റ്റില്‍

Published : 6th November 2016 | Posted By: mi.ptk

rape

കാക്കനാട്: രണ്ടു വയസുകാരിയെ പീഡിപ്പിച്ച 62കാരന്‍ അറസ്റ്റില്‍. കാക്കനാടുള്ള  സ്വകാര്യ ഡേ കെയറില്‍ വച്ചാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരന്‍(62) കുട്ടിയെ പീഡിപ്പിച്ചത്. മൂന്നു ദിവസം മുമ്പാണ് സംഭവം ഉണ്ടായത്. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെയാണ് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. ഡേ കെയര്‍ അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക