|    Oct 24 Tue, 2017 3:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടുലക്ഷത്തോളം എടിഎമ്മുകള്‍ നവീകരിക്കും

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടുലക്ഷത്തോളം എടിഎമ്മുകള്‍ പുതിയ നോട്ട് സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉള്‍വിസ്താരം പുനക്രമീകരിക്കും. ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ്  പുനക്രമീകരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരുദിവസം 10,200 എന്ന തോതില്‍ 12 ദിവസംകൊണ്ട് രണ്ടുലക്ഷത്തോളം മെഷീനുകള്‍ പുനക്രമീകരിക്കാനാണ് സര്‍ക്കാര്‍ അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 70,000ത്തോളം എടിഎം മെഷീനുകള്‍ മാത്രമാണ് പുതിയ നോട്ടുകള്‍ കൈകാര്യംചെയ്യാന്‍ പാകത്തില്‍ പുനക്രമീകരിക്കപ്പെട്ടത്. 2000ത്തോളം എന്‍ജിനീയര്‍മാരാണ് മെഷീനുകള്‍ പുനക്രമീകരണം ചെയ്യുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞാല്‍ രാജ്യത്തെ 80 ശതമാനം എടിഎം കൗണ്ടറുകളും പുനക്രമീകരിക്കാന്‍ കഴിയുമെന്നും ഇതുവഴി നോട്ടുകള്‍ പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്താമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക