|    Sep 27 Wed, 2017 1:35 am
Home   >  Todays Paper  >  Page 4  >  

രണ്ടുപേര്‍ തലയ്ക്കടിയേറ്റ് മരിച്ചു

Published : 23rd November 2016 | Posted By: SMR

കുണ്ടറ(കൊല്ലം): സ്വകാര്യ ഇഷ്ടിക കമ്പനിയില്‍ രണ്ടുപേരെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തു. പേരയം പഞ്ചായത്തിലെ സൗന്ദര്യ ജങ്ഷനില്‍ സര്‍വീസ് സ്‌റ്റേഷന് സമീപമുള്ള ഇഷ്ടിക ഫാക്ടറിയിലാണ് സംഭവം. ഈ കമ്പനിക്ക് സമീപം ലാല്‍ നിവാസില്‍ സുരേന്ദ്രന്‍ (48), കുമ്പഴ പടിഞ്ഞാറ്റതില്‍ ചേയി എന്നു വിളിക്കുന്ന സുകുമോന്‍ (45), എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെത്. കുമ്പളം സ്വദേശി അനിലിനെയാണ് പോലിസ് സംഭവവുമായി ബന്ധപ്പെ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകീട്ട് നാലിന് ശേഷമാണ് സംഭവം പുറത്ത് അറിയുന്നത്. കട്ട കമ്പനിക്കു പിറകില്‍ മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ പിണക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്തുനിന്നാണ് അനിലിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ സയന്റിഫിക് വിദഗ്ധര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കൊല്ലം റൂറല്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍, എഴുകോണ്‍, കുണ്ടറ സിഐമാരുടെ  നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തി
. ശോഭനയാണ് സുരേന്ദ്രന്റെ ഭാര്യ. മക്കള്‍: ശരത് ലാല്‍, ശരണ്‍ ലാല്‍, ഷീജ. മരുമക്കള്‍: മോഹന്‍ദാസ്, മഞ്ജുഷ.
സുകുമോന്‍ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. മക്കള്‍: അശ്വിന്‍, അശ്വതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക