|    Dec 16 Sat, 2017 10:29 pm
FLASH NEWS
Home   >  National   >  

രണ്ടുനാള്‍ ക്യൂവില്‍ നിന്നിട്ടും മൂവായിരം രൂപ മാറിക്കിട്ടിയില്ല; കര്‍ഷകന്‍ ജീവനൊടുക്കി

Published : 15th November 2016 | Posted By: G.A.G

farmer-suicide

റായ്ഗഡ് : രണ്ടു ദിവസം ക്യൂവില്‍ നിന്നിട്ടും തന്റെ പക്കലുള്ള മൂവായിരം രൂപ മാറിക്കിട്ടാത്ത മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ചത്തീസ്ഗഡിലെ റായിഗഡില്‍ രണ്ട് ദിവസം മുന്‍പ് നടന്ന ദാരുണസംഭവം  വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് പുറം ലോകം അറിയുന്നത്. ജോലിചെയ്യുന്ന തുണിമില്ലിലെ കരാറുകാരന്‍ കൂലി നല്‍കാതെ കടന്നു കളഞ്ഞതിനെത്തുടര്‍ന്ന് പണത്തിന് അത്യാവശ്യം നേരിട്ട തമിഴ്‌നാട്ടിലുള്ള തന്റെ രണ്ട് മക്കളെ സഹായിക്കാന്‍ വേണ്ടിയാണ് രവിപ്രധാന്‍ എന്ന കര്‍ഷകന്‍ ബാങ്കിലെത്തിയത്. എന്നാല്‍ നീണ്ട ക്യൂവില്‍ രണ്ടു ദിവസം നിന്നിട്ടും കറന്‍സി മാറാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് നിരാശനായ ഇയാള്‍ തന്റെ വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss