|    Jun 28 Wed, 2017 10:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടുനാള്‍ക്കകം എസ്ബിഐ ബ്രാഞ്ചുകളില്‍ 100 രൂപ നോട്ടുകള്‍ ലഭ്യമാക്കും

Published : 10th November 2016 | Posted By: SMR

മുംബൈ: രണ്ടു ദിവസത്തിനകം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ ബ്രാഞ്ചുകളിലും എടിഎമ്മുകളിലും ആവശ്യത്തിനുള്ള 100 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ രജനീഷ് കുമാര്‍.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ഇടപാടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് രാജ്യത്തെ ഏറ്റവും പൊതുമേഖലാ ബാങ്ക് ഈ സംവിധാനമൊരുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ബാങ്കിന്റെ കൈവശം ആവശ്യത്തിന് 100 രൂപ നോട്ടുകളുണ്ട്. അത് ബ്രാഞ്ചുകളിലും എടിഎമ്മുകളിലും എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ബിഐക്കും അനുബന്ധ ബാങ്കുകള്‍ക്കുമായി രാജ്യവ്യാപകമായി 55,000 എടിഎമ്മുകളും യന്ത്രം മുഖേന പണം സ്വീകരിക്കുന്ന 7,000 കേന്ദ്രങ്ങളുമാണുള്ളത്. എസ്ബിഐക്ക് മാത്രം 17,000 ബ്രാഞ്ചുകളുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക