|    Apr 23 Mon, 2018 11:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രണ്ടുദിവസമായി തിളയ്ക്കുന്ന മീന്‍കറി കോഴിക്കോട്ടും

Published : 1st October 2016 | Posted By: SMR

മുക്കം: പാകംചെയ്ത് രണ്ടുദിവസം കഴിഞ്ഞിട്ടും തിളച്ചുകൊണ്ടിരിക്കുന്ന മീന്‍കറി കോഴിക്കോട്ടും നാട്ടുകാരില്‍ അദ്ഭുതമുളവാക്കുന്നു. മുക്കം നഗരസഭയിലെ കാതിയോട് പൈറ്റൂളി ലെവന്റെ വീട്ടില്‍ പാകംചെയ്ത മല്‍സ്യക്കറിയാണ് 2 ദിവസം കഴിഞ്ഞിട്ടും ആവി പറക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഓമശ്ശേരിയില്‍ നിന്നാണു ലെവന്‍ അയല മല്‍സ്യം വാങ്ങിയത്.
രാത്രി ലെവനും ഭാര്യ ജിഷിയും മല്‍സ്യക്കറിയും ചപ്പാത്തിയും കഴിക്കുകയും ചെയ്തു. പിറ്റേന്നു രാവിലെ  നോക്കുമ്പോഴാണ് കറി തിളച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. പാത്രം തുറന്നുവച്ചാല്‍ പതച്ച് പൊന്തുന്നതായും കുറച്ചുനേരം മൂടിവച്ചാല്‍ വീണ്ടും തിളയ്ക്കുന്നതായും ലെവന്‍ പറഞ്ഞു. മല്‍സ്യം കേടാവാതിരിക്കാനായി ഉപയോഗിക്കുന്ന രാസപദാര്‍ഥമായിരിക്കാം പ്രതിഭാസത്തിനു കാരണമെന്നു കരുതുന്നു.  രാസപദാര്‍ഥങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ് ഈ അവസ്ഥയെന്നാണു വിദഗ്ധര്‍ പറയുന്നത്. നേരത്തെ മൂവാറ്റുപുഴയിലും ഈ പ്രതിഭാസം റിപോര്‍ട്ട് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss