|    Jul 20 Fri, 2018 1:50 pm
FLASH NEWS

രണ്ടുദിവസത്തെ മഴയില്‍ നശിച്ചത് 2.81 കോടിയുടെ കൃഷി

Published : 19th September 2017 | Posted By: fsq

 

പാലക്കാട്: കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്തമഴയിലും കാറ്റിലും മാത്രം ഇതുവരെ 2.81 കോടിയുടെ കൃഷി നാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. കൂടുതലും നെല്‍കൃഷിയാണ് നശിച്ചത്-623.20 ഹെക്ടര്‍. 61.73 ഹെക്ടര്‍ വാഴ, നാല് ഹെക്ടര്‍ തെങ്ങ്,  രണ്ട് ഹെക്ടര്‍ അടക്ക, ഒരു ഹെക്ടര്‍ പച്ചക്കറി, മൂന്ന് ഹെക്ടര്‍ റബ്ബര്‍,  ഉള്‍പ്പെടെ 694.93 ഹെക്ടര്‍ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ 1737 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. 17, 18തിയ്യതികളില്‍ മാത്രം ജില്ലയില്‍ ലഭിച്ചത് 123.6 മില്ലീമീറ്റര്‍ മഴ. മുണ്ടൂര്‍ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്—നോളജി സെന്ററിലാണ് (ഐആര്‍ടിസി) മഴ ലഭ്യത രേഖപ്പെടുത്തിയത്.  17വരെ ജില്ലയില്‍ ലഭിച്ചത് 1730.6 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ 170.2 മില്ലീമീറ്റര്‍, മെയില്‍ 160.1, ജൂണില്‍ 412.2 ജൂലൈയില്‍ 357.1 , ആഗസ്തില്‍ 332.8, സപ്തംബര്‍ 17വരെ 298.2 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് നാശനഷ്ടങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ തയ്യാറാക്കി വരികയാണ്. കനത്തമഴ തുടരുന്നതിനാല്‍  ജില്ലാ കലക്ടറേറ്റില്‍ 0491-2 505309 എന്ന നമ്പറില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് ഭാഗത്താണ് മറ്റ് നാശനഷ്ടങ്ങള്‍ കൂടുതലും നടന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് അട്ടപ്പാടി ഭാഗത്ത് ഉണ്ടായ ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപടി സ്വീകരിച്ചു വരികയാണ്. മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ 04924 -222397 എന്ന നമ്പറില്‍  24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. വൃഷ്ടി പ്രദേശത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍  നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ച് കാഞ്ഞിരപ്പുഴ അണക്കെട്ട് പൂര്‍ണ സംഭരണ ശേഷിയിലേക്ക് എത്തിയതിനാല്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ വരെ തുറന്നതായി എക്—സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴയിലേലും തൂതപുഴയിലേയും ജലനിരപ്പ് വര്‍ധിച്ചിരിക്കുന്നതിനാല്‍ പുഴയുടെ തീരപ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss