|    Oct 24 Tue, 2017 3:22 pm
FLASH NEWS
Home   >  National   >  

രണ്ടുകോടിയിലേറെ റേഷന്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കേന്ദ്രമന്ത്രി

Published : 2nd August 2016 | Posted By: G.A.G

ന്യൂഡല്‍ഹി : ഇന്ത്യയിലെ രണ്ടുകോടിയിലേറെ റേഷന്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി സിആര്‍ ചൗധരി ലോക്‌സഭയെ അറിയിച്ചു. രാജ്യത്തെ  റേഷന്‍കാര്‍ഡുകളില്‍ 60 ശതമാനവും ആധാറുമായി ബന്ധിപ്പിച്ചതായും റേഷന്‍കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍ പ്രക്രിയ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
ഡ്യൂപ്ലിക്കേറ്റുകളുള്‍പ്പടെ 2.16 കോടി റേഷന്‍കാര്‍ഡുകളാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
വ്യാജറേഷന്‍കാര്‍ഡുകള്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് 13000 കോടി രൂപ യഥാര്‍ഥ ഗുണഭോക്താക്കളിലേക്ക് വഴിതിരിച്ചുവിടാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക