|    Jun 20 Wed, 2018 11:00 am

രണ്ടുകിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

Published : 5th August 2017 | Posted By: fsq

 

നിലമ്പൂര്‍: കര്‍ണാടകയില്‍ നിന്നു വില്‍പനയ്ക്കായി എത്തിച്ച രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി. കര്‍ണാടക സ്വദേശിയും ഇപ്പോള്‍ പൊട്ടിക്കല്ലില്‍ സ്ഥിരതാമസക്കാരനുമായ അഷ്‌റഫ് ഖാന്‍(33), രാംനഗര്‍ ജില്ലയിലെ മെഹ്ബൂബ് നഗറില്‍ താമസിക്കുന്ന അയാസ് പാഷ (24) എന്നിവരാണു നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ചുങ്കത്തറ നിന്നു പൂക്കോട്ടുംപാടത്തേക്ക് ബൈക്കില്‍ കഞ്ചാവുമായി പോവുകയായിരുന്ന ഇവരെ തേക്കു മ്യൂസിയത്തിനു സമീപം വച്ചാണ് പിടികൂടിയത്. നേരത്തെയും ഇത്തരത്തില്‍ കഞ്ചാവു കടത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഷ്‌റഫ് ഖാന്‍ നിരീക്ഷണത്തിലായിരുന്നു. ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, പ്രദീപ് കുമാര്‍, സി സുഭാഷ്, രാജന്‍ നെല്ലായി, ജയാനന്ദന്‍, വനിത് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പി ഷീന, ടി കെ സമീറ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. വടകര നര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss