|    Nov 18 Sun, 2018 11:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടും കല്‍പ്പിച്ചാണ് കൊല്‍ക്കത്ത; വെടിക്കെട്ട് ഓള്‍ റൗണ്ടര്‍മാരും തീപ്പൊരി ബൗളിങും

Published : 5th April 2018 | Posted By: vishnu vis

ഐപിഎല്ലിന്റെ 11ാം സീസണില്‍ അടിമുടി മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. ഗൗതം ഗംഭീറിനെ ഈ സീസണില്‍ ടീമില്‍ നിലനിര്‍ത്താതിരുന്ന കൊല്‍ക്കത്തയെ നയിക്കുന്നത് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസഫ് പഠാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയും ഈ സീസണില്‍ കൊല്‍ക്കത്ത കൈയൊഴിഞ്ഞിരുന്നു. ഇത്തവണ പരിക്ക് കൊല്‍ക്കത്തയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ ക്രിസ് ലിനും സുനില്‍ നരെയ്‌നും ആന്‍ഡ്രേ റസലും പരിക്കിന്റെ പിടിയിലാണ്. ഇവര്‍ കളിക്കുമെന്നറിയിച്ചിട്ടുണ്ടെങ്കിലും പരിക്ക് പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. കൂടാതെ സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ പരാതി നിലനില്‍ക്കുന്നതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായേക്കും. ജാക്‌സ് കാലിസാണ്  പരിശീലകന്‍.ടീം: ബാറ്റിങ് – ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, നിധീഷ് റാണ, ശുബ്മാന്‍ ഗില്‍, ഇഷാങ്ക് ജാഗി, അപൂര്‍വ് വാങ്കഡെ, റിങ്കു സിങ് . ഓള്‍റൗണ്ടര്‍ – ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ശിവം മവി, കാമറോണ്‍ ഡെല്‍ പോര്‍ട്ട്, ടോം കുറാന്‍ ബൗളര്‍ – മിച്ചല്‍ ജോണ്‍സണ്‍, പീയൂഷ് ചൗള, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി, വിനയ് കുമാര്‍, ജാവോന്‍ സീറല്‍സ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss