|    Feb 22 Thu, 2018 2:10 am
FLASH NEWS
Home   >  National   >  

രണ്ടില്‍ കൂടുതല്‍ മക്കളുണ്ടെങ്കില്‍ പ്രവേശനമില്ലെന്ന് ഡല്‍ഹി സ്‌കൂള്‍

Published : 15th January 2017 | Posted By: mi.ptk

student

ന്യൂഡല്‍ഹി:കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിന് വിചിത്ര നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍.ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ മക്കളുണ്ടെങ്കില്‍ അവര്‍ക്ക് പ്രവേശനം നല്‍കില്ലെന്നാണ് നിബന്ധന.പടിഞ്ഞാറല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് നിബന്ധനയുമായി രംഗത്തെത്തിയത്. സല്‍വാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് കീഴിലുള്ള രണ്ട് സ്‌കൂളുകളിലെ അപേക്ഷ ഫോമിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട.
രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് നിബന്ധന വച്ചതെന്ന് സ്‌കൂള്‍ ചെയര്‍മാര്‍ സുശീല്‍ സല്‍വാന്‍ പറഞ്ഞു. ഇതിലൂടെ മക്കളുടെ എണ്ണം കുറക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സുശീല്‍ പറഞ്ഞു.
സ്‌കൂളിലെ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. രണ്ടില്‍കൂടുതല്‍ മക്കളുള്ളവര്‍ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്നാണ് നിബന്ധന.എന്നാല്‍ സല്‍വാല്‍ സൂകളില്‍ ഏര്‍പ്പെടുത്തിയ നിബന്ധനയെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss