|    Jun 18 Mon, 2018 9:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടിലധികം കുട്ടികളുണ്ടെങ്കില്‍ പ്രവേശനം നല്‍കില്ലെന്ന് സ്‌കൂള്‍

Published : 16th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്ക് രണ്ടിലധികം മക്കളുണ്ടെങ്കില്‍ കുട്ടികള്‍ക്ക്് പ്രവേശനം നല്‍കില്ലെന്ന്് ഡല്‍ഹി രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂള്‍. ജനന നിയന്ത്രണം പ്രോല്‍സാഹിപ്പിക്കാന്‍ എന്ന പേരിലാണ് ഈ നിരോധനം. ഇക്കാര്യം വ്യക്തമാക്കി സ്‌കൂളിലേക്കുള്ള അപേക്ഷാ ഫോറത്തില്‍ അധികൃതര്‍ മുന്നറിയിപ്പു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്്. രണ്ടു കുട്ടികളില്‍ കൂടുതലുള്ള രക്ഷിതാക്കള്‍ പ്രവേശനത്തിന് അപേക്ഷിക്കേണ്ടതില്ലെന്ന്് അറിയിപ്പില്‍ പറയുന്നു. മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ടെന്ന വിവരം അപേക്ഷാ ഫോറത്തില്‍ രേഖപ്പെടുത്തണം.അധ്യാപകരടക്കമുള്ള തസ്തികകളിലേക്ക്്് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നതെന്നും മക്കളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ സുശീല്‍ സല്‍വാന്‍ പറയുന്നു. സ്‌കൂള്‍ പ്രവേശനത്തിന് രക്ഷിതാക്കളുടെ വിദ്യാഭ്യാസം, ജോലി, വയസ്സ് എന്നിവ പരിഗണിക്കുന്നതും പരീക്ഷയും അഭിമുഖവും നടത്തുന്നതും ഡല്‍ഹി സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍, സാല്‍വാന്‍ സ്‌കൂളിന്റെ നിബന്ധനകളെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss