|    Oct 19 Thu, 2017 8:18 pm
FLASH NEWS

രണ്ടിന് ശുചീകരണ യജ്ഞം ; സിവില്‍ സ്റ്റേഷന്‍ മാലിന്യ മുക്തമാക്കാന്‍ നടപടി

Published : 30th September 2016 | Posted By: Abbasali tf

കണ്ണൂര്‍: സിവില്‍ സ്റ്റേഷന്‍ മാലിന്യ മുക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ നേരില്‍ക്കണ്ട ശേഷമായിരുന്നു ജില്ലാ കലക്ടറുടെ നടപടി.— ഇതിന്റെ ആദ്യപടിയായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും.  രണ്ടിന് കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ശുചീകരണ യജ്ഞം നടത്തും. ശുചീകരണത്തിന് ശേഷം മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് കോര്‍പറേഷന്റെ സഹായം തേടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.— ഭാവിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഇതിനായി എല്ലാ ഓഫിസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവ വെവ്വേറെ ശേഖരിക്കുന്നതിന് പ്രത്യേകം ബക്കറ്റ് സ്ഥാപിക്കും. —ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വെള്ളംകെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ നവീകരിക്കാനും സ്ലാബില്ലാത്തയിടങ്ങളില്‍ അത് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്‌ടോബര്‍ 1ന് വൈകീട്ട് നാലിന് വകുപ്പുമേധാവികളുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക