|    Nov 16 Fri, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടിനും ഒരേ അധികാരപരിധി

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹൈക്കോടതികളിലെ സിംഗിള്‍ ബെഞ്ചിനും ഡിവിഷന്‍ ബെഞ്ചിനും ഒരേ അധികാര പരിധിയാണെന്നു സുപ്രിംകോടതി. സിംഗിള്‍ ബെഞ്ച്് ഡിവിഷന്‍ ബെഞ്ചിനേക്കാള്‍ താഴെയല്ലെന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വ്യവഹാരങ്ങളിലെ അസൗകര്യം ഒഴിവാക്കാന്‍ മാത്രമേഹൈക്കോടതിയുടെ അധികാരം അനുസരിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ മറ്റൊരു പരിശോധന നടത്തേണ്ടതുള്ളൂ. എന്നാല്‍, ഡിവിഷന്‍ ബെഞ്ചിനേക്കാള്‍ താഴെയാണു സിംഗിള്‍ ബെഞ്ച് എന്നതല്ല ഇത് കൊണ്ട് അര്‍ഥമാക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
നിയമനം, സീനിയോരിറ്റി എന്നിവയുമായി ബന്ധപ്പെട്ട ഒര റിട്ട് ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ഹരജിക്കാരന് അനുകൂലമായി വിധിച്ച ഉത്തരവിനെതിരേ മധ്യപ്രദേശ് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി നേടിയതുമായി ബന്ധപ്പെട്ട കേസാണ് കഴിഞ്ഞദിവസം സുപ്രിംകോടതി പരിഗണിച്ചത്.
സിംഗിള്‍ ബെഞ്ചിന്റെ അനുകൂല വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നതു വളരെ ഗൗരവമായിട്ടാണ് കോടതി കാണുന്നതെന്നാണു സുപ്രിംകോടതി നിരീക്ഷിച്ചത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം (ഹൈക്കോടതികളുടെ അധികാരം) ഹൈക്കോടതികളിലെ സിംഗിള്‍ ജഡ്ജിനും ഡിവിഷന്‍ ബെഞ്ചിനും ഒരേ അധികാര പരിധിയാണുള്ളതെന്നും രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss