|    Jun 22 Fri, 2018 4:39 pm
FLASH NEWS

രണ്ടിടത്ത് കടന്നല്‍ ഇളകി; 11 പേര്‍ കുത്തേറ്റ് ചികില്‍സയില്‍

Published : 21st October 2016 | Posted By: SMR

പീരുമേട്: രണ്ടു സ്ഥലങ്ങളിലായി കടന്നല്‍ അക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരം.
ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കാനത്തിനു സമീപം തട്ടാത്തിക്കാനത്തും പാമ്പനാര്‍ ലാഡ്രത്തുമാണ് കടന്നലിളകിയത്.
കടന്നല്‍ ആക്രമണത്തില്‍ മുഖത്തും കണ്ണിലും ചെവിക്കുള്ളിലും കടന്നല്‍ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഏലിയാസ് (50), സ്റ്റാന്‍ലി (40), റെയ്മണ്ട് (38), തങ്കപ്പന്‍ (52), അരുള്‍കിളി (38), മണിക്കുട്ടി (28) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാലി (32), ഓമന (60), ഏയ്ഞ്ചല്‍ (28), പഞ്ചവര്‍ണം (62), അന്നത്തായി (49) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
കുട്ടിക്കാനത്തിനു സമീപം തട്ടാത്തിക്കാനത്ത് വ്യാഴാഴ്ച 12.30നും പാമ്പനാര്‍ ലാഡ്രത്ത് വൈകീട്ട് നാലിനുമാണ് കടന്നല്‍ ആക്രമണം ഉണ്ടായത് .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss