|    Jun 28 Wed, 2017 9:05 am
FLASH NEWS

രണ്ടിടങ്ങളില്‍ ബൈക്കപകടം; മൂന്നുപേര്‍ക്കു പരിക്ക്

Published : 22nd October 2016 | Posted By: SMR

ചാവക്കാട്: ദേശീയപാത 17 രണ്ടിടങ്ങളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്കു പരിക്ക്. എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മലപ്പുറം തിരുനാവായ അനന്താവൂര്‍ കാവുങ്ങല്‍ വീട്ടില്‍ ഹംസ (47), പുന്നയൂര്‍ക്കുളം ചെന്തറ വീട്ടില്‍ നിധിന്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.30ഓടേയാണ് അപകടം. എടക്കഴിയൂര്‍ പഞ്ചവടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പാലപ്പെട്ടി പുതിയിരുത്തി നെന്നംത്തോട്ടില്‍ അബൂബക്കറി(63)ന് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12.45ഓടേയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് നബവി പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക