|    Oct 21 Sun, 2018 1:53 am
FLASH NEWS

രണ്ടിടങ്ങളില്‍ നിന്ന് വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Published : 11th September 2017 | Posted By: fsq

 

മറയൂര്‍: അനധികൃത മദ്യവില്‍പ്പന നടത്തുന്നതിനിടെ ഒരാള്‍ മറയൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചിലന്തിയാര്‍ സ്വദേശി കന്തസ്വാമിയാണ് അറസ്റ്റിലായത്. മറ്റൊരു കേസില്‍ കണ്ണന്‍ദേവന്‍ കബനി അരുവിക്കാട് എസ്‌റ്റേറ്റില്‍ നിന്ന് പതിനെട്ടര ലിറ്റര്‍ വ്യാജമദ്യവും പിടികൂടി. മറയൂര്‍, വട്ടവട, കോവിലൂര്‍ പഴത്തോട്ടം, ചിലന്തിയാര്‍ എന്നിവടങ്ങളില്‍ ഓണത്തോട് അനുന്ധിച്ച് അനധികൃത മദ്യവില്‍ സജീവമായിരുന്നു. എക്‌സൈസ് പരിശോധന ശക്തമാക്കിയതിനിടെ കൊട്ടാക്കാമ്പൂരില്‍ നിന്ന് പതിനഞ്ച് ലിറ്റര്‍ ചാരായം പിടികൂടിയിരുന്നു. ഇന്നലെ എക്‌സെയിസ് ഇന്‍സ്‌പെക്ടര്‍ പി പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചിലന്തിയാറില്‍ പരശോധന നടത്തുകയും മദ്യം വില്‍പ്പന നടത്തുന്നതിനിടെ കന്തസ്വാമിയെ പിടികൂടുകയുമായിരുന്നു. ഇയാളു കയ്യില്‍ നിന്ന് ഒന്നര ലിറ്ററിലധികം മദ്യവും കണ്ടെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ ബിനുമോന്‍, സിഇഒ മാരായ അനുരാജ്, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വ്യാപകമായ പരിശോധനയ്ക്കിടെയാണ് അരുവിക്കാട് എസ്‌റ്റേറ്റില്‍ കളര്‍ നിറച്ച വ്യാജമദ്യം കണ്ടെത്തിയത്. മദ്യം എത്തിച്ചെന്നു കരുതുന്ന മതിയഴകന്‍ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സമീപത്തെ പുതുക്കടയില്‍ നിന്നു വ്യാജമദ്യം കണ്ടെത്തിയിരുന്നു. എക്‌സൈസ് ഓഫിസര്‍മാരായ ബാലസുബ്രമണ്യം, സുരേഷ് കെ എം, അനീഷ് എസ്, ബിന്ദുമോള്‍, അരുണ്‍ ശിവപ്രസാദ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss