|    Mar 24 Fri, 2017 3:55 pm
FLASH NEWS

രണ്ടിടങ്ങളില്‍ നിന്നായി അനധികൃത മദ്യം പിടിച്ചെടുത്തു

Published : 2nd July 2016 | Posted By: SMR

പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധിയി ല്‍ രണ്ടിടങ്ങളില്‍ നിന്നായി 18 കുപ്പി മദ്യം പിടിച്ചു. ചിറമംഗലത്ത് നിന്നും മുണ്ടിയന്‍ കാവ് പറമ്പില്‍നിന്നുമാണ് പ്രതികളെ എസ്‌ഐ കെ ജെ ജിനേഷ് അറസ്റ്റ് ചെയ്തത്.
വള്ളിക്കന്ന് സ്വദേശിയായ പട്ടേരി മോഹനന്‍ (58) നെയാണ് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനം പുറകിലൂടെ പോയി പരിശോധിച്ചതില്‍ കിട്ടിയത്. 8 കുപ്പികള്‍ ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാളെ പറ്റി മുന്‍പും പരാതികള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു.
ചിറമംഗലം റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നാണ് കൊട്ടന്തല സ്വദേശിയായ അച്ചന്‍ പാട്ട് ഷാജിയെ 10 കുപ്പി മദ്യം സഹിതം പിടിച്ചത്. പരപ്പനങ്ങാടിയിലെ ലഹരി വിമുക്ത കൂട്ടായ്മ തുടങ്ങി ഒരുമാസം തികയുന്ന ഇന്നലെ തന്നെ മദ്യ വ്യാപാരികളെ പിടികൂടാന്‍ സാധിച്ചത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് എസ്‌ഐ പറഞ്ഞു.’ ഈ കലയളവിനുള്ളില്‍ ഏകദേശം 50 കുപ്പിയോളം മദ്യവും 500 പാക്കറ്റ് ഹാന്‍സും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പോലിസ് സംഘത്തിന്‍ അനില്‍ ,സുധീഷ്, ഗോഡ് വിന്‍ എന്നിവരും ഉണ്ടായിരുന്നു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക