|    Mar 27 Mon, 2017 12:31 am
FLASH NEWS

രണ്ടിടങ്ങളില്‍ ടിപ്പര്‍ ലോറികള്‍ തലകീഴായിമറിഞ്ഞു; രണ്ടുപേര്‍ക്കു പരിക്ക്

Published : 30th September 2016 | Posted By: Abbasali tf

ആനക്കര: ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആനക്കര  വെള്ളാളൂര്‍ സ്‌നേഹാലയത്തിന് സമീപം ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞ് വന്‍ അപകടം ഒഴിവായി. റോഡിന് മുകളില്‍ നിന്ന് മണ്ണെടുത്ത് ഇറങ്ങി വരുകയായിരുന്ന ജെസിബിയില്‍ തട്ടിയാണ് ടിപ്പര്‍ ലോറി തലകീഴായി സമീപത്തെ പറമ്പിലേക്ക് മറിഞ്ഞത്. ജെസിബിയുടെ മുന്‍വശം റോഡിലേക്ക് തള്ളി നിന്നതിനാല്‍ എഞ്ചിനിയര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന ടിപ്പര്‍ ലോറിയുടെ ശ്രദ്ധയില്‍പ്പെട്ടിരുനില്ല ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന്റെ കോണ്‍ക്രീറ്റ് കൈവരികള്‍ തകര്‍ത്താണ് ടിപ്പര്‍ ലോറി മറിഞ്ഞത്. കരിങ്കല്ല് കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ ഭാഗങ്ങളില്‍ സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.ആലത്തൂര്‍: ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി  കെസിപി ഹൈസ്‌കൂളിനു സമീപം കലാമണിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ലോറി മറിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ച് നിന്നു. ടിപ്പര്‍ ഡ്രൈവര്‍ ശ്രീജിത്തും കൂടെയുണ്ടായിരുന്ന  ഷെഫീക്കും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. കല്ലേപ്പുള്ളിയില്‍ കരിങ്കല്ല് ഇറക്കി ആലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി എതിരെ മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ സമയത്ത് മഴയുണ്ടായിരുന്നതായും ഇതാണ് നിയന്ത്രണം വിടാന്‍ കാരണമെന്നും ഡ്രൈവര്‍ പറഞ്ഞു. സമീപത്തെ വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് നിന്നതു കാരണം മറ്റപകടങ്ങള്‍ ഇല്ലാതായി. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എപ്പോഴും ഉണ്ടാകുന്ന സ്ഥലമാണിവിടെ. സംഭവസമയം വിദ്യാര്‍ഥികള്‍ ഇല്ലാതിരുന്നതും വന്‍ അപകടം ഒഴിവാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക