|    Nov 19 Mon, 2018 11:19 pm
FLASH NEWS

രണ്ടായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

Published : 10th August 2018 | Posted By: kasim kzm

പാലക്കാട്: ജില്ലയില്‍ കനത്തമഴയെ തുടര്‍ന്ന് 2025 പേരെ ഇതുവരെവിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. പാലക്കാട് താലൂക്കില്‍ 20ഉം മണ്ണാര്‍ക്കാട് താലൂക്കില്‍ ഒരു ക്യാംപുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാംപുകളില്‍ ഭക്ഷണവും അവശ്യ മരുന്നും സജ്ജീകരിച്ചിട്ടുണ്ട്.
പാലക്കാട് താലൂക്കില്‍ അകത്തേത്തറ വില്ലേജില്‍ പാഞ്ചാലിയമ്മന്‍ കല്യാണമണ്ഡപം, ഹേമാംബിക സപ്താഹ മണ്ഡപം, മായാ ഓഡിറ്റോറിയം, പാലക്കാട് 2 വില്ലേജിലെ ഗായത്രി മണ്ഡപം,ശേഖരിപുരം ഗ്രാമജന സമൂഹ മണ്ഡപം, പേച്ചിയമാള്‍ കോവില്‍ മണ്ഡപം, അയ്യപുരം, കുമാരപുരം, എല്‍.എന്‍ പുരം, പാലക്കാട് 1 വില്ലേജിലെ കള്ളിക്കാട് ജിഎല്‍പിഎസ്, ഒലവക്കോട് ഗാലറി മണ്ഡപം, ജെനിമേട് ജിഎല്‍പിഎസ്, ഒലവക്കോട് സൗത്ത് എല്‍പി സ്‌കൂള്‍. പിരായിരി വില്ലേജിലെ എം.ഐ ഹാള്‍, പറളി 2 വില്ലേജില്‍ പറളി പള്ളി സ്‌കൂള്‍, മലമ്പുഴ 1 വില്ലേജിലെ കടുക്കാംക്കുന്ന് ജിഎല്‍പിഎസ്, പുതുപരിയാരം 2 വില്ലേജിലെ എംഎംയുപി സ്‌കൂള്‍, കാവില്‍പ്പാട് ജിഎല്‍പിഎസ്, കമ്മ്യൂണിറ്റി ഹാള്‍, യാക്കര വില്ലേജിലെ ബിഗ് ബസാര്‍ സ്—കൂള്‍, മണ്ണാര്‍ക്കാട് താലൂക്കിലെ അലന്നല്ലൂര്‍ 2 വില്ലേജിലെ മലയിടിഞ്ഞി ചളവ സ്‌കൂള്‍ എന്നിവടങ്ങളിലാണ് ക്യാംപ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss