|    Apr 28 Fri, 2017 1:38 pm
FLASH NEWS

രണ്ടായിരത്തിന്റെ നോട്ടിന്റെ കളര്‍പ്രിന്റ് നല്‍കി തട്ടിപ്പ്; വിദ്യാര്‍ഥിനിക്കെതിരേ കേസ്

Published : 21st November 2016 | Posted By: SMR

തൃശൂര്‍: രണ്ടായിരം രൂപയുടെ കളര്‍ പ്രിന്റ് കടയില്‍ നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിനിക്കെതിരേ വടക്കേക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടായിരം രൂപയുടെ കളര്‍പ്രിന്റ്  നല്‍കി സാധനങ്ങള്‍ വാങ്ങുകയും മറ്റൊരു കടയില്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പോലിസ് പിടിയിലായ വിദ്യാര്‍ഥിനിക്കെതിരേയാണ് വടക്കേക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നോട്ടിന്റെ ഇരുവശവും പ്രിന്റ് ചെയ്തത് തലതിരിഞ്ഞ നിലയിലായിരുന്നു. പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day