|    Mar 25 Sat, 2017 5:42 am
FLASH NEWS

രണ്ടാനമ്മ നാടോടി സംഘത്തിനു കൈമാറിയെന്നു സംശയം; മലയാളി ബാലനെ നാട്ടുകാര്‍ പോലിസിലേല്‍പിച്ചു

Published : 28th April 2016 | Posted By: SMR

മൂവാറ്റുപുഴ: രണ്ടാനമ്മ നാടോടി സംഘത്തിനു കൈമാറിയെന്നു സംശയിച്ച് മലയാളി ബാലനെ നാട്ടുകാര്‍ മോചിപ്പിച്ച് പോലിസിലേല്‍പിച്ചു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം തമ്പടിച്ചിരുന്ന നാടോടി സംഘത്തോടൊപ്പമാണ് നന്നായി മലയാളം സംസാരിക്കുന്ന പത്തുവയസ്സുകാരനെ നാട്ടുകാര്‍ കണ്ടത്. പോലിസിന് കുട്ടിയെ കൈമാറിയതോടെ രണ്ടാനമ്മയും മറ്റൊരു സ്ത്രീയും രണ്ടുകുട്ടികളോടൊപ്പം സ്റ്റേഷനിലെത്തി.
കുട്ടിയെ വില്‍പന നടത്തിയിട്ടില്ലെന്നും തങ്ങളും നാടോടിസംഘത്തിലുള്‍പ്പെട്ടവരാണെന്ന് അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ ബാലനെ ചോദ്യം ചെയ്തപ്പോള്‍ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും പോലിസ് പറഞ്ഞു. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിനിയായ രണ്ടാനമ്മ തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്.
കൂടുതല്‍ ചോദ്യം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

(Visited 71 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക