|    Mar 25 Sat, 2017 7:13 pm
FLASH NEWS

രണ്ടാം ഹരിതവിപ്ലവം

Published : 9th July 2016 | Posted By: SMR

ലോകത്തെ ജനസംഖ്യ ഇപ്പോള്‍ 730 കോടിയാണ്. 2050ല്‍ ജനസംഖ്യ 1,000 കോടിയായി വര്‍ധിക്കുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. അപ്പോള്‍ ഇക്കാണുന്ന ജനങ്ങള്‍ക്കൊക്കെ ഭക്ഷിക്കാനുള്ള വിഭവങ്ങള്‍ എവിടെനിന്നു വരും? ലോകത്ത് കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ജനസംഖ്യാ വിസ്‌ഫോടനത്തെ നേരിടാന്‍ അതു മതിയാവില്ല. മാത്രമല്ല, എഴുപതുകളില്‍ ലോകം പരീക്ഷിച്ച രാസവളകേന്ദ്രീകൃതമായ ഉല്‍പാദനവര്‍ധന പ്രതിസന്ധിയിലാണ്. ഭക്ഷ്യവിഭവങ്ങളുടെ 70 ശതമാനം അധികം ഉല്‍പാദിപ്പിച്ചാല്‍ മാത്രമേ 2050ലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാവൂ എന്നാണു വിലയിരുത്തല്‍.
അതിനെന്താണ് പോംവഴി? രണ്ടാം ഹരിതവിപ്ലവം തന്നെയാണു മാര്‍ഗമെന്നു പഠനങ്ങള്‍ പറയുന്നു. പക്ഷേ, പഴയകാലത്തെപ്പോലെ രാസവളങ്ങളല്ല അതില്‍ രാസത്വരകമായി നില്‍ക്കാന്‍പോവുന്നത്. മറിച്ച് സാങ്കേതികവിദ്യയായിരിക്കും. കാര്‍ഷികമേഖലയില്‍ കംപ്യൂട്ടറും ഉപഗ്രഹങ്ങളും സുപ്രധാനമായ പങ്ക് വഹിക്കുന്ന കാലമാണ് വരാന്‍പോവുന്നത്. ഉല്‍പാദനക്ഷമത പരമാവധി വര്‍ധിപ്പിക്കാന്‍ ജീനുകളുടെ എഡിറ്റിങ് അടക്കമുള്ള ജനിതക സാങ്കേതികവിദ്യകള്‍ വ്യാപകമാവും. ഓരോ ചെടിയെയും നിരീക്ഷിക്കാനും കീടങ്ങളെ അമര്‍ച്ചചെയ്യാനും വെള്ളവും വളവും രോഗിക്കു മരുന്നുകള്‍ എന്നപോലെ കിറുകൃത്യമായ അളവില്‍ നല്‍കാനും ഒക്കെ ഉപഗ്രഹ നിയന്ത്രിതമായ കംപ്യൂട്ടറുകള്‍ തന്നെ മുന്‍കൈയെടുക്കും.

(Visited 62 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക