|    Jan 23 Mon, 2017 2:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടാം സന്നാഹ മല്‍സരവും സമനിലയില്‍

Published : 18th July 2016 | Posted By: SMR

ബസെറ്റെറെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന ഇന്ത്യയുടെ രണ്ട് സന്നാഹ മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവനാണ് രണ്ട് സന്നാഹ മല്‍സരങ്ങളിലും ഇന്ത്യയെ സമനിലയില്‍ കുരുക്കിയത്.
ത്രിദിന സന്നാഹ മല്‍സരത്തില്‍ വിജയത്തിന് വേണ്ടി പൊരുതിയെങ്കിലും വിന്‍ഡീസിന്റെ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് വിനയാവുകയായിരുന്നു. സ്‌കോര്‍: വിന്‍ഡീസ് ഇലവന്‍ 180, 6ന് 223. ഇന്ത്യന്‍സ് 364.
മൂന്നാംദിനം ബാറ്റിങിനിറങ്ങുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. ഇന്നിങ്‌സ് തോല്‍വിയൊഴിവാക്കാന്‍ വിന്‍ഡീസിന് 158 റണ്‍സ് കൂടി വേണമായിരുന്നു. ഒരുഘട്ടത്തില്‍ വിന്‍ഡീസ് മൂന്ന് വിക്കറ്റിന് 70 റണ്‍സിലെന്ന നിലയിലായിരുന്നു. ഈ ഘട്ടത്തില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (51) അര്‍ധസെഞ്ച്വറിയുമായി ഒരറ്റത്ത് ഉറച്ചുനിന്നതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. 143 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബ്ലാക്ക്‌വുഡിന്റെ ഇന്നിങ്‌സ്.
മോണ്ട്കിന്‍ ഹോഡ്ജ് (39*), വിശൗല്‍ സിങ് (39), ജോണ്‍ കാംപെല്‍ (31) റഖീം കോര്‍നെല്‍ (21) എന്നിവരാണ് വിന്‍ഡീസ് ബാറ്റിങ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
വ്യാഴാഴ്ചയാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള നാല് ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആന്റിഗയാണ് ഒന്നാം ടെസ്റ്റിലെ വേദി. രണ്ടാം ടെസ്റ്റ് ഈ മാസം 30ന് ജമൈക്കയിലും മൂന്നാം ടെസ്റ്റ് അടുത്തമാസം ഒമ്പതിന് ഗ്രോസ് ഐസ്‌ലറ്റിനും പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്ത മാസം 18ന് ട്രിനിഡാഡിലും അരങ്ങേറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക