|    Dec 13 Wed, 2017 6:49 pm
FLASH NEWS

രണ്ടാം വിളയിറക്കാന്‍ കര്‍ഷകര്‍ വിത്തിന് കാത്തിരിക്കുന്നു

Published : 25th October 2016 | Posted By: SMR

ആലത്തൂര്‍: സാധാരണ കൃഷി ഭവന്‍ മുഖേന വിത്ത് വാങ്ങി കൃഷിയിറക്കുന്ന കര്‍ഷകര്‍ വിത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു മാസമാകുന്നു. കൃഷി ഭവനുകളുടെ കീഴില്‍ വിത്ത് നെല്ല് കൃഷിയിറക്കുന്നവരുള്‍പ്പെടെയുള്ള കര്‍ഷകരാണ് നല്ലയിനം വിത്തുകള്‍ കൃഷിഭവനില്‍ നിന്ന് വാങ്ങി സാധാരണ കൃഷിയിറക്കുക. എന്നാല്‍ രണ്ടാം വിളയിറക്കുന്നതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടും മിക്ക കൃഷിഭവനിലും കര്‍ഷകര്‍ക്കാവശ്യമായ വിത്തുകള്‍ എത്തിയില്ല. സാധാരണയില്‍ അഞ്ചുമുതല്‍ 10 ടണ്‍വരെ വിത്താണ് കൃഷി ഭവനിലൂടെ വിതരണം ചെയ്യുന്നത്. സീഡ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് കൃഷിഭവനുകളിലൂടെ നെല്‍വിത്തുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഒന്നാം വിള നെല്‍വിത്തിനായി കൃഷിയിറക്കിയ കര്‍ഷകരുടെ നെല്ലു ഇനിയും സീഡ് അതോറിറ്റി സംഭരിക്കാന്‍ തുടങ്ങിയിട്ടുമില്ല. ഇത്തരം വിത്തുകള്‍ ശേഖരിച്ച് അത് ശുദ്ധീകരിച്ച് കൃഷിഭവനുകളില്‍ എത്തിക്കാന്‍ കാലതാമസം നേരിടുന്നതായും അധികൃതര്‍ പറയുന്നു. വിത്ത് ലഭിക്കാന്‍ വൈകുന്നതോടെ കര്‍ഷകര്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ്. കാലവര്‍ഷത്തിന്റെ കുറവും, ജലസംഭരണികളിലെ വെള്ളക്കുറവും മൂലം രണ്ടാം വിള നെല്‍കൃഷിതന്നെ പരീക്ഷണമായി ചെയ്യാനാണ് കര്‍ഷകര്‍ പാടത്തിറങ്ങിയിരിക്കുന്നത്. പൊടി വിതയെങ്കിലും നടത്തി നെല്‍ വയല്‍ തരിശിടാതെ കൃഷിയിറക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക