|    Jul 25 Tue, 2017 4:22 am
FLASH NEWS

രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് നേരമായി : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published : 14th July 2017 | Posted By: fsq

 

പാലക്കാട്: രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് നേരമായെന്നും കേരളം ഇതിനായി കാത്തിരിക്കുകയാണെന്നും കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോങ്ങാട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി വിദ്യാവികാസിന്റെ ഉദ്ഘാടനവും പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും കലാ-കായിക-ശാസ്ത്ര രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കുമുള്ള അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. പഠിക്കാന്‍ പഠിക്കലാണ് പുതിയകാലത്തെ വിദ്യാഭ്യാസം. വിരല്‍തുമ്പിലെ വിവരശേഖരണകാലത്ത് അധ്യാപകരെയും ക്ലാസ് മുറികളെയും ആശ്രയിക്കേണ്ട കാലം കഴിഞ്ഞു. കുട്ടികളുടെ കഴിവ് പുറത്തെടുക്കുന്നതാവണം വിദ്യാഭ്യാസം. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള പഠനരീതിയാണ് ആവിഷ്‌കരിക്കേണ്ടത്. കരിക്കുലം, പഠനരീതി എന്നിവ നവീകരിക്കുന്ന തിരക്കിലാണ് കേരളമെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം കണ്ടെത്തുകയെന്ന വെല്ലുവിളി ഒരുമിച്ചേറ്റെടുക്കണമെന്നും നിമസഭാ സ്പീക്കര്‍ പറഞ്ഞു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്നതിനും കലാ-കായിക-ശാസ്ത്ര രംഗങ്ങളില്‍ മികവ് വര്‍ധിപ്പിക്കുന്നതിനുമായി ത്രിതല പഞ്ചായത്തുകള്‍, ഡയറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കോങ്ങാട് നിയോജകമണ്ഡലത്തിലെ സ്—കൂളുകളില്‍ ‘വിദ്യാവികാസ്’ പദ്ധതി നടത്തുന്നത്.പൊറ്റശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കെവി വിജയദാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലയ്ക്കല്‍ മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ , രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക