|    Oct 21 Sat, 2017 6:57 am
FLASH NEWS
Home   >  Editpage  >  Second edit  >  

രണ്ടാം വാട്ടര്‍ഗേറ്റ്?

Published : 28th July 2016 | Posted By: SMR

എതിര്‍ പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി റിച്ചാര്‍ഡ് നിക്‌സന്‍ നടത്തിയ ശ്രമമാണ് വാട്ടര്‍ഗേറ്റ് കുംഭകോണം എന്ന പേരില്‍ കുപ്രസിദ്ധമായത്. അന്വേഷണം മുറുകിയതോടെ നിക്‌സന് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
ഇപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട കോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപും അത്തരമൊരു പ്രതിസന്ധിയെ നേരിടുകയാണ്. കഴിഞ്ഞ ദിവസം എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷന്‍ ചേരുന്നതിനു തൊട്ടുമുമ്പ് വികിലീക്‌സ് വഴി ആ പാര്‍ട്ടി നേതൃത്വത്തിലെ പ്രമാണിമാരുടെ 20,000 ഇ-മെയിലുകള്‍ ചോര്‍ത്തിയത് പുറത്തുവന്നു. ഹിലരിയെ സഹായിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തി എന്നാണ് അതില്‍ ആരോപിക്കപ്പെട്ടത്.
ആരാണ് ഇ-മെയില്‍ ചോര്‍ത്തിയത് എന്ന വിഷയമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള ചിലരാണ് അതു ചോര്‍ത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. വിഷയം എഫ്ബിഐയുടെ അന്വേഷണത്തിലാണ്.
അതോടെ വിഷയം രാഷ്ട്രീയ വിവാദമായി. ചോര്‍ത്തലിനു പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണെന്നു പലരും പറയുന്നു. പുടിന്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെന്നാണ് ആരോപണം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തറപറ്റിച്ച് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യയും രംഗത്തുണ്ട് എന്നാണു ചിലര്‍ പറയുന്നത്. റഷ്യക്ക് ട്രംപിന്റെ കാര്യത്തില്‍ ചില താല്‍പര്യങ്ങളുണ്ട് എന്നു തീര്‍ച്ച. ട്രംപിന്റെ പല നിലപാടുകളും അവര്‍ക്കു ഗുണം ചെയ്യും. ട്രംപിന്റെ വ്യവസായ സാമ്രാജ്യത്തിന് ഏറ്റവും വലിയ നേട്ടം ലഭിച്ചത് റഷ്യയില്‍ നിന്നും അവരുടെ നിയന്ത്രണത്തിലുള്ള മറ്റു ചില രാജ്യങ്ങളില്‍ നിന്നുമാണ് എന്നത് ആരോപണത്തിനു മാറ്റുകൂട്ടുന്നുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക