|    Aug 18 Fri, 2017 12:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രണ്ടാം ലോകയുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

Published : 11th August 2017 | Posted By: fsq

 

ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ന്യുക്ലിയര്‍ പ്ലാന്റ് പ്രദേശത്തുനിന്നു രണ്ടാം ലോകയുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി. രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് ബോംബു വര്‍ഷിച്ച പ്രദേശമാണിത്. സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. നാലു പതിറ്റാണ്ടോളമായി ഇവിടെ ഡി കമ്മീഷനിങ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. 2011ലുണ്ടായ സുനാമിയില്‍ റിയാക്ടര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിനു താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നേരത്തേയും ഈ പ്രദേശത്തുനിന്നു നിരവധി ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഫുകുഷിമ നേരത്തേ ജപ്പാന്റെ സൈനികതാവളമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക