|    Jun 24 Sun, 2018 8:08 pm
FLASH NEWS
Home   >  Kerala   >  

രണ്ടാം മാറാട്: ലീഗ് നേതാക്കളെ പ്രതികളാക്കി കേസെടുത്തു

Published : 19th January 2017 | Posted By: Navas Ali kn

20061020003810603

കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ഹരജിയെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 10 നാണ് ഹൈക്കോടതി അന്വേഷണത്തിന് സി.ബി.ഐയെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. എംസി മായിന്‍ ഹാജി, പി.പി. മെയ്തീന്‍ കോയ എന്നീ ലീഗ് നേതാക്കളും നാല് മഹല്ല് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെയുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.  കലാപത്തിനു പിറകിലെ ഗൂഢാലോചനയാണ് സി.ബി.ഐ അന്വേഷിക്കുന്നത്. നേരത്തെയുള്ള െ്രെകംബ്രാഞ്ച് എഫ്.ഐ.ആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയാണ് സി.ബി.ഐ ചെയ്തത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സിബിഐയ്ക്ക് അന്വേഷണ ചുമതല നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss