|    Jun 22 Fri, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രണ്ടാം മാറാട് കലാപക്കേസ്: എഫ്‌ഐആര്‍ നല്‍കി

Published : 20th January 2017 | Posted By: fsq

 

കൊച്ചി: രണ്ടാം മാറാട് കലാപക്കേസില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി. മുസ്‌ലിംലീഗ് പ്രാദേശിക നേതാവ് പി പി മൊയ്തീന്‍ കോയ, സംസ്ഥാന നേതാവ് മായിന്‍ ഹാജി, പേരു പറഞ്ഞിട്ടില്ലാത്ത എന്‍ഡിഎഫ് നേതാക്കള്‍, മാറാട് മഹല്ല് കമ്മിറ്റിയിലെ ഏതാനും അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. കലാപം സംബന്ധിച്ച അന്വേഷണം നടത്തിയ തോമസ് പി ജോസഫ് അന്വേഷണ കമ്മീഷന്‍ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ, കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി കൊളക്കാടന്‍ മൂസാ ഹാജി നല്‍കിയ ഹരജി പരിഗണിച്ചാണു അന്വേഷണം സിബിഐക്ക് കൈമാറിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss