|    May 29 Mon, 2017 3:25 pm
FLASH NEWS

രണ്ടാം മാറാട് കലാപം: അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ

Published : 11th August 2016 | Posted By: SMR

കൊച്ചി: രണ്ടാം മാറാട് കലാപം സംബന്ധിച്ച അന്വേഷണമേറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ആസൂത്രണവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ റിപോര്‍ട്ടുള്ള സാഹചര്യത്തില്‍ അന്വേഷണമേറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് സിബിഐ വ്യക്തമാക്കി. 2003 മെയ് രണ്ടിനായിരുന്നു കലാപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day