|    Jun 23 Fri, 2017 12:29 pm
FLASH NEWS

രണ്ടാം ഭൂസമരം: എസ്ഡിപിഐ അവകാശ പ്രഖ്യാപനം നടത്തി

Published : 2nd November 2016 | Posted By: SMR

കോഴിക്കോട്: കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ എസ്ഡിപിഐ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അവകാശ പ്രഖ്യാപന സമ്മേളനങ്ങള്‍ നടത്തി. ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പരിപാടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം അധ്യക്ഷത വഹിച്ചു. എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, ജോണ്‍സണ്‍ നെല്ലിക്കുന്ന്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി യു കെ ഡെയ്‌സി ബാലസുബ്രഹ്മണ്യം, ജില്ലാ പ്രസിഡന്റ് സല്‍മാ സലാം, സെക്രട്ടറി അമിത മുന്ന, ജില്ലാ ജന.സെക്രട്ടറി നജീബ് അത്തോളി എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം പി വി അന്‍വര്‍ സംസാരിച്ചു.പേരാമ്പ്രയില്‍ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാക്കൂല്‍ മുഹമ്മദ്, അധ്യക്ഷം വഹിച്ചു. കെ പി ഗോപി, വി കുഞ്ഞമ്മദ് സംസാരിച്ചു. കണ്ണൂക്കരയില്‍ ജില്ലാകമ്മിറ്റി അംഗം കെ അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. ഹംസ ഹാജി, മുസ്തഫ കണ്ണൂക്കര, സവാദ് വടകര, കെ പി ഷമീര്‍ സംസാരിച്ചു.എടച്ചേരിയില്‍ ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം  പ്രസിഡന്റ് ഇ കെ മുഹമ്മദ് അലി, ജാഫര്‍ തളിയില്‍, സി കെ റഹിം മാസ്റ്റര്‍, പി വി ഹമീദ് ,പി കെ സുബൈര്‍  സംസാരിച്ചു. തിക്കോടിയില്‍ എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കമ്മന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  കബീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. സാദിഖ് എടക്കണ്ടി, മുസ്തഫ കവലാട് സംസാരിച്ചു. കൂടത്തായിയില്‍  ജില്ലാ ട്രഷറര്‍ മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യൂസഫ് ടി പി അധ്യക്ഷത വഹിച്ചു. കെ അസീസ് മാസ്റ്റര്‍, സി പി മജീദ് ഹാജി, പി ടി അഹമ്മദ്, റോബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.ചെറുവാടിയില്‍ ജില്ലാ കമ്മറ്റി അംഗം ഇ നാസര്‍ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞാലി, ടി പി മുഹമ്മദ്, ഷാജാഹാന്‍, കെ മമ്മദ്  സംസാരിച്ചു.തിരുവമ്പാടിയില്‍ ജില്ലാ കമ്മറ്റിയംഗം ഇ നാസര്‍ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞാലി, മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, ഷാജഹാന്‍, കെ മമ്മദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക