|    Feb 20 Tue, 2018 11:19 pm
FLASH NEWS

രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണം : വനിതകള്‍ ഭൂ അധിനിവേശജ്വാല തെളിയിച്ചു

Published : 1st November 2017 | Posted By: fsq

 

തൃശൂര്‍: രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തില്‍ വനിതകള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിക്കു ചുറ്റും നിരന്നുനിന്ന് “ഭൂ അധിനിവേശ ജ്വാല’ തെളിയിച്ചു. രണ്ടായിരത്തോളം വനിതകള്‍ കൈകളിലേന്തിയ താലത്തിലെ ചിരാതുകളില്‍ ദീപം തെളിച്ചുകൊണ്ടാണ് പുതുമയേറിയ പ്രചരണ പരിപാടി ഒരുക്കിയത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വനിതകളും ഇതര ജില്ലകളില്‍ നിന്നും പ്രതിനിധികളായി എത്തിയവരും ജ്വാല തെളിയിക്കാന്‍ അണിനിരന്നു. കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഭൂ അധിനിവേശ മഹാറാലിക്ക് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചുകൊണ്ടാണ് ജ്വാല തെളിയിച്ചത്. കെപിഎംഎസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി വി ബാബു തെക്കേ ഗോപുരനടയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, പി പി മുരളി, ജില്ലാ സെക്രട്ടറിയും കണ്‍വീനറുമായ സി എ ശിവന്‍ സംസാരിച്ചു. വനിതാ നേതാക്കളായ ഷീജ രാജു, സുജാത ശിവന്‍, വല്‍സല നന്ദനന്‍, അജിത കൃഷ്ണന്‍, വസന്ത സുബ്രഹ്മണ്യന്‍, ശോഭ ചിറപ്പാടത്ത് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss