|    Mar 29 Wed, 2017 10:45 pm
FLASH NEWS

രണ്ടാം തവണയും ദേവിക ഓടിക്കയറിയത് സ്വര്‍ണത്തിലേക്ക്

Published : 3rd December 2015 | Posted By: SMR

അറക്കുളം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ദേവിക ഓടി കയറിയത് സ്വര്‍ണത്തിലേയ്ക്ക്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററിലാണ് രണ്ടാം തവണയും വണ്ണപ്പുറം എസ്എന്‍എംവിച്ച്എസ്എസിലെ ദേവിക എം ബിജു നേട്ടം കൊയ്തത്.
കോട്ടയം വിഴിക്കത്തോടില്‍ നിന്ന് അച്ഛന്‍ ബിജുവും അമ്മ ജയശ്രീയും മകളുടെ പ്രകടനം കാണാനും പ്രോല്‍സാഹിപ്പിക്കാനും രാവിലെ തന്നെ ഗ്രൗണ്ടിലെത്തിയിരുന്നു. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനം ദേവികയ്ക്കായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് ഒളിംപിക്‌സ് ലക്ഷ്യമിട്ട് മിഷന്‍ 20-20 എന്ന പദ്ധതിയിലൂടെ പരിശീലിപ്പിക്കുന്ന 20 പേരില്‍ ഒരാളാണ് ദേവിക.
ദ്രോണാചാര്യ തോമസ് മാഷിന്റെയും മകന്‍ രാജാസ് തോമസിന്റെയും നേതൃത്വത്തിലാണ് പരിശീലനം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day