|    May 25 Thu, 2017 10:49 am
FLASH NEWS

രണ്ടാം ട്വന്റി: ഇന്ത്യക്ക് 144 റണ്‍സ് വിജയലക്ഷ്യം

Published : 29th August 2016 | Posted By: SMR

ലോഡെര്‍ഹില്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ യും അവസാനത്തെയും ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് 144 റണ്‍സ് വിജയലക്ഷ്യം. വിന്‍ഡീസ് 19.4 ഓവറില്‍ 143നു പുറത്തായി.
ഒന്നാം ട്വന്റിയിലേതുപോലെ ഇന്നലെയും ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തിലെ മോശം പ്രകടനത്തിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്നലെ പ്രായശ്ചിത്തം ചെയ്തതോടെ വിന്‍ഡീസിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി.
43 റണ്‍സെടുത്ത ഓപണര്‍ ജോണ്‍സണ്‍ ചാള്‍സാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 25 പന്തുകള്‍ നേരിട്ട താരം അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. വിന്‍ഡീസ് നിരയി ല്‍ മറ്റുള്ളവര്‍ക്കൊന്നും 20 റണ്‍സ് തികയ്ക്കാനായില്ല.
ലെന്‍ഡ്ല്‍ സിമ്മണ്‍സ് (19), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (18), കിരോണ്‍ പൊള്ളാര്‍ഡ് (13), ആന്ദ്രെ റസ്സല്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
ആദ്യ ട്വന്റിയിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് ഉടമയായ ഓപണര്‍ എവിന്‍ ലൂയിസിന് ഇന്ന ലെ ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
സ്റ്റുവര്‍ട്ട് ബിന്നിക്കു പകരം ടീമിലെത്തിയ സ്പിന്നര്‍ അമിത് മിശ്ര മൂന്നു വിക്കറ്റുമായി ഇന്ത്യ ന്‍ ബൗളിങിനു ചുക്കാന്‍പിടി ച്ചു. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് മിശ്ര മൂന്നു വിക്കറ്റ് പിഴുതത്. ആര്‍ അശ്വിനും ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
ആവേശകരമായ ഒന്നാം ട്വ ന്റിയില്‍ ഒരു റണ്‍സിനു തോറ്റതിനാല്‍ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ത്യക്ക് ഈ കളിയില്‍ ജയം അനിവാര്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day