|    May 27 Sat, 2017 1:47 pm
FLASH NEWS

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക വിജയത്തിലേക്ക്

Published : 6th August 2016 | Posted By: SMR

ഗല്ലെ: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്ക വിജയത്തിലേക്ക്. ശ്രീലങ്ക നല്‍കിയ 413 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാമിന്നിങ്‌സിനിറങ്ങിയ ഓസീസ് രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 25 റണ്‍സെന്ന നിലയില്‍ പതറുകയാണ്.
ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കേ ലങ്കന്‍ വിജയലക്ഷ്യം മറികടക്കണമെങ്കില്‍ ഓസീസിന് 388 റണ്‍സ് കൂടി വേണം. 22 റണ്‍സുമായി ഓപണര്‍ ഡേവിഡ് വാര്‍ണറും ഒരു റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍. ജോ ബേണ്‍സ് (2), നതാന്‍ ലിയോണ്‍ (0), ഉസ്മാന്‍ കവാജ (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് എളുപ്പത്തില്‍ നഷ്ടമായത്. ലങ്കയ്ക്കായി ദില്‍റുവാന്‍ പെരേര രണ്ടും രംഗാന ഹെരാത്ത് ഒരു വിക്കറ്റും വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day