|    Apr 29 Sat, 2017 8:52 pm
FLASH NEWS

രണ്ടാം ടെസ്റ്റ്: ഇന്ത്യന്‍ വിജയം എട്ടു വിക്കറ്റ് അകലെ

Published : 21st November 2016 | Posted By: SMR

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ക്കും വിജയത്തിനുമിടയില്‍ എട്ടു വിക്കറ്റിന്റെ അകലം മാത്രം. 405 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റേ ന്തിയ ഇംഗ്ലണ്ട് നാലാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 87 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 318 റണ്‍സ് കൂടി വേണം.
രണ്ട് ഓപണര്‍മാരെയും ഇന്ത്യ പവലിയനിലേക്ക് മടക്കിക്കഴിഞ്ഞു. ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കും (54) ഹസീഹ് ഹമീദുമാണ് (25) പുറത്തായത്. അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
നേരത്തേ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് 204ല്‍ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വീരോചിത ഇന്നിങ്‌സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. 81 റണ്‍സോടെ കോഹ്‌ലി ടീമിന്റെ ടോപ്‌സ്‌കോററായി. 109 പന്തില്‍ എട്ടു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവ് (27*), അജിന്‍ക്യ രഹാനെ (26) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.
നാലു വിക്കറ്റ് വീതം പിഴുത സ്റ്റുവര്‍ട്ട് ബ്രോഡും ആദില്‍ റഷീദുമാണ് ഇന്ത്യന്‍ ബാറ്റിങിനെ വരിഞ്ഞുകെട്ടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day