|    Jan 21 Sat, 2017 7:43 am
FLASH NEWS

രണ്ടാം ജയം തേടി ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്നിറങ്ങും

Published : 15th June 2016 | Posted By: SMR

Pogba,-മാഴ്‌സെ: യൂറോ കപ്പിന്റെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കം. ആതിഥേയരും മു ന്‍ ചാംപ്യന്‍മാരുമായ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവര്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്നിറങ്ങും.
ഗ്രൂപ്പ് എയില്‍ അല്‍ബേനിയയെയാണ് ഫ്രാന്‍സ് എതിരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. വൈകീട്ട് 6.30ന് ഗ്രൂപ്പ് ബിയില്‍ റഷ്യ സ്ലൊവാക്യയെയും രാത്രി 9.30ന് ഗ്രൂപ്പ് എയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് റുമാനിയയെയും നേരിടും.
ആവേശകരമായ ഉദ്ഘാടനമല്‍സരത്തില്‍ റുമാനിയയെ 2-1നു തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഫ്രാന്‍സ് അല്‍ബേനിയക്കെതിരേ ബൂട്ടണിയുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിനോട് 0-1നു തോറ്റതിനാല്‍ അല്‍ബേനിയക്ക് ഇന്നത്തെ കളി നിര്‍ണായകമാണ്. അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡും റുമാനിയയും തമ്മിലുള്ള മല്‍സരം തീപാറുമെന്നാണ് സൂചന. ആദ്യ കളിയില്‍ ഫ്രാന്‍സിനെ വിറപ്പിച്ച റുമാനിയക്ക് നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചേ തീരു.
ഗ്രൂപ്പ് ബിയിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടുമായി 1-1ന്റെ സമനില പിടിച്ചുവാങ്ങിയാണ് റഷ്യ ഇന്നിറങ്ങുന്നത്. വെയ്ല്‍സിനോട് 1-2നു തോറ്റ സ്ലൊവാക്യക്ക് കളി നിര്‍ണായകമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക