|    Nov 16 Fri, 2018 6:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു; സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഗോല്‍മാര്‍ക്കറ്റിനു സമീപം ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഇലക്ട്രീഷ്യന്‍ രാം ആസ്രേയെയാണ് (37) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചും കേസെടുത്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അടക്കം നാലു ജീവനക്കാരെ എന്‍ഡിഎംസി സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി സര്‍ക്കാരിനോടും പോലിസിനോടും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. കേസില്‍ കുറ്റവാളികളായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.
വൈകീട്ട് സ്‌കൂള്‍ വിട്ടതിനുേശഷം വീട്ടിലേക്കു പോവാനിറങ്ങിയ കുട്ടിയെ വായ മൂടി സ്‌കൂള്‍ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.
വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ട മാതാപിതാക്കള്‍, ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന്, പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കുട്ടി പ്രതിയെ തിരിച്ചറിയുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss