|    Jan 21 Sat, 2017 3:39 am
FLASH NEWS

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു

Published : 5th August 2016 | Posted By: SMR

പാനൂര്‍: കടവത്തൂര്‍ കൊയില്യോത്ത് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു. കടവത്തൂരിലെ പനങ്ങാട് റഷീദിന്റെയും ഹാജറയുടെയും മകള്‍ ഫാത്തിമ(7)യെയാണ് ഇന്നലെ രാവിലെ 8.30തോടെ തെരുവുനായ കടിച്ചത്. മുഖത്തു സാരമായ കടിയേറ്റ കുട്ടിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
രാവിലെ വീട്ടില്‍ നിന്നു സ്‌കൂളിലേക്ക് പോകാന്‍ റോഡിലിറങ്ങിയ സമയത്താണ് നായയുടെ കടിയേറ്റത്. മേഖലയില്‍ ദിനേനയെന്നോണം തെരുവുനായകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപ്പെട്ടു പരിഹാരമുണ്ടാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക