|    Oct 20 Fri, 2017 9:52 pm
FLASH NEWS
Home   >  Kerala   >  

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 5 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും

Published : 18th July 2017 | Posted By: mi.ptk

തൃശൂര്‍: രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. ഒല്ലൂര്‍ സ്വദേശി കാക്കനാട്ട് വീട്ടില്‍ രാമചന്ദ്രനെയാണ് പോക്‌സോ കോടതി ജഡ്ജി മുഹമ്മദ് വസിം ശിക്ഷിച്ചത്. പിഴ സംഖ്യയായ 25,000 രൂപ കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണമെന്നും വ്യവസ്ഥയുണ്ട്.കൂടാതെ തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് ഇരയ്ക്ക് ആനുപാതികമായ നഷ്ടപരിഹാരം തീരുമാനിച്ച് നല്‍കുന്നതിനും കോടതി ഉത്തരവായി.
2014 ജൂണ്‍ 15 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടില്‍ ടി.വി.കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ലൈഗീക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക