|    Oct 23 Tue, 2018 8:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടാം ക്ലാസുകാരന്റെ കൊലപാതകം : മലയാളികളായ സ്ഥാപന മേധാവികള്‍ അറസ്റ്റില്‍

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥാപനത്തിലെ രണ്ടു അധികൃതരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും മലയാളികളാണ്. റയാന്‍ ഗ്രൂപ്പിന്റെ മേഖലാ തലവന്‍ ഫ്രാന്‍സിസ് തോമസ്, എച്ച്ആര്‍ മേധാവി ജെയ്‌സ് തോമസ് എന്നിവരെയാണ് കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. ഹരിയാനയിലെ സോഹ്നയിലുള്ള ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.  കഴിഞ്ഞവര്‍ഷം റയാന്‍ ഗ്രൂപ്പിന്റെ ഡല്‍ഹി വസന്ത് കുഞ്ചിലെ സ്‌കൂളില്‍ കുട്ടി മുങ്ങിമരിച്ച സംഭവത്തില്‍ ഫ്രാന്‍സിസ് തോമസിനെതിരേ കേസെടുത്തിരുന്നു. ആക്ടിങ് പ്രിന്‍സിപ്പല്‍ നീര്‍ജ ഭാത്രയെയും പോലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss