|    Oct 17 Wed, 2018 7:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടാം ക്ലാസുകാരന്റെ കൊലപാതകം : കേന്ദ്ര-ഹരിയാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടീസ്‌

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഏഴു വയസ്സുകാരനെ സ്‌കൂളില്‍  മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍  കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനും ഹരിയാന സര്‍ക്കാരിനും സിബിഎസ്ഇക്കും സുപ്രിംകോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ്  കോടതിയുടെ നിര്‍ദേശം.റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രത്യുമനെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട പ്രത്യുമനന്റെ പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.  ഇത്തരം സംഭവത്തില്‍ വാദം കേള്‍ക്കാന്‍ സ്ഥിരം അതോറിറ്റിയേയോ ട്രൈബ്യൂണലിനേയോ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാലയങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധയ്ക്ക് വിധേയമാക്കണമെന്നും  ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ കുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റയാന്‍ ഗ്രൂപ്പിന് കീഴിലുള്ള സ്‌കൂള്‍ രണ്ട് ദിവസത്തെ അടച്ചിടണമെന്ന് നിര്‍ദേശമുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരേ ലാത്തിവീശാന്‍ ഉത്തരവിട്ട സോഹ്നസദര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അരുണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss