|    Mar 24 Fri, 2017 7:51 am
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ വിജയത്തിനരികെ

Published : 4th August 2016 | Posted By: SMR

കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. വിന്‍ഡീസ് ചെറുത്ത് നില്‍പ്പിനേക്കാള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് തടസ്സം നില്‍ക്കുന്നത് മഴയാണ്.
കളിയുടെ ആദ്യ നാല് ദിവസങ്ങളില്‍ മൂന്നിലും മഴ രസക്കൊല്ലിയായെത്തിയിരുന്നു. നാലാംദിനം മാത്രം 74 ഓവറാണ് മല്‍സരം മഴ കവര്‍ന്നെടുത്തത്.
അവസാനദിനമായ ഇന്നലെ മല്‍സരം 42 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റിന് 181 റണ്‍സെന്ന നിലയില്‍ ചെറുത്ത് നില്‍ക്കുകയാണ് ആതിഥേയര്‍. ഇന്നിങ്‌സ് തോല്‍വിയൊഴിവാക്കാന്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേ വിന്‍ഡീസിന് 123 റണ്‍സ് കൂടി വേണം.
55 റണ്‍സോടെ റോസ്റ്റന്‍ ചേസും 14 റണ്‍സുമായി വിക്കറ്റ്കീപ്പര്‍ ഷെയ്ന്‍ ഡോവ്‌റിച്ചുമാണ് ക്രീസില്‍. വിന്‍ഡീസിനു വേണ്ടി ജര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (63) അര്‍ധസെഞ്ച്വറി നേടി. 54 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ബ്ലാക്ക്‌വുഡിന്റെ ഇന്നിങ്‌സ്.
ക്രെയ്ഗ് ബ്രാത്‌വെയ്റ്റും (23) ഡാരന്‍ ബ്രാവോയുമാണ് (20) വിന്‍ഡീസ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി രണ്ടും ഇശാന്ത് ശര്‍മ, അമിത് മിശ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക