|    Mar 30 Thu, 2017 12:23 pm
FLASH NEWS

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: വിന്‍ഡീസ് തോല്‍വിയിലേക്ക്

Published : 3rd August 2016 | Posted By: SMR

കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. മഴമൂലം നാലാംദിനമായ ഇന്നലെ കളി തടസ്സപ്പെടുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റിന് ആറ് റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് തോല്‍വിയേ അഭിമുഖീകരിക്കുകയാണ്.
ഒമ്പത് വിക്കറ്റ് ശേഷിക്കേ ഇന്നിങ്‌സ് തോല്‍വിയൊഴിവാക്കാന്‍ ആതിഥേയര്‍ക്ക് ഇനി 298 റണ്‍സ് കൂടി വേണം. ഒരു റണ്‍സെടുത്ത രജേന്ദ്ര ചന്ദ്രികയെയാണ് വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്. താരത്തെ ഇശാന്ത് ശര്‍മ ബൗള്‍ഡാക്കുകയായിരുന്നു.
നേരത്തെ വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 196ന് മറുപടിയായി ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 500 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്ക് 304 റണ്‍സിന്റെ ലീഡ് ലഭിക്കുകയും ചെയ്തു.
ഓപണര്‍ ലോകേഷ് രാഹുലിനു (158) പിന്നാലെ ഇന്ത്യക്കു വേണ്ടി അജിന്‍ക്യ രഹാനെയും (108*) സെഞ്ച്വറിയുമായി തിളങ്ങി. 237 പന്തില്‍ 13 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. രഹാനെയുടെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
കൂടാതെ, അവസാന നാല് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്നാം തവണയാണ് രഹാനെ മൂന്നക്കം പൂര്‍ത്തിയാക്കുന്നത്. വിക്കറ്റ്കീപ്പര്‍ വൃഥിമാന്‍ സാഹ 47 റണ്‍സെടുത്തു. വിന്‍ഡീസിനു വേണ്ടി റോസ്റ്റന്‍ ചേസ് അഞ്ചു വിക്കറ്റ് വീഴ്ത്തി തിളങ്ങി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day