|    Sep 20 Wed, 2017 2:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം

Published : 27th December 2015 | Posted By: SMR

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ആസ്‌ത്രേലിയക്ക് മികച്ച തുടക്കം. ഉസ്മാന്‍ കവ്ജയും (144) ജോ ബേണ്‍സും (128) സെഞ്ച്വറിയുമായി കസറിയപ്പോള്‍ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് മൂന്നു വിക്കറ്റിന് 345 റണ്‍സെന്ന ശക്തമായ നിലയിലാണ്.
കളിനിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനൊപ്പം (32*) ആദം വോഗ്‌സാണ് (10*) ക്രീസില്‍. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയേറ്റുവാങ്ങിയ വിന്‍ഡീസ് ഇന്നലെ ടോസ് ലഭിച്ചിട്ടും ഓസീസിനെ ബാറ്റിങിനയക്കുകയായിരുന്നു.
ടീം സ്‌കോര്‍ ബോര്‍ഡ് 29 റണ്‍സെടുത്ത് നില്‍ക്കേ ഓസീസിന് ഡേവിഡ് വാര്‍ണറിന്റെ (23) വിക്കറ്റ് നഷ്ടമായി. ജെറോം ടെയ്‌ലറിന്റെ ബൗളിങില്‍ മാര്‍ലോണ്‍ സാമുവല്‍സ് വാര്‍ണറെ പിടികൂടുകയായിരുന്നു. എന്നാല്‍, രണ്ടാം വിക്കറ്റില്‍ 258 റണ്‍സിന്റെ കൂട്ടുകെട്ടുമായി കവ്ജയും ബേണ്‍സും ഓസീസിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.
227 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച് മുന്നേറുകയായിരുന്ന കവ്ജയെ ടെയ്‌ലര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് രാംദിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 230 പന്തില്‍ 16 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ബേണ്‍സിന്റെ ഇന്നിങ്‌സ്. ക്രെയ്ഗ് ബ്രാത് വെയ്റ്റിന്റെ ബൗളിങില്‍ രാംദിന്‍ തന്നെയാണ് ബേണ്‍സിനെയും പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക