രണ്ടാം ഏകദിനം: തകര്‍പ്പന്‍ ജയം; ഇന്ത്യക്ക് പരമ്പര
Published : 14th June 2016 | Posted By: SMR
ഹരാരെ: തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തകര്‍പ്പന്‍ ജയം കൊയ്ത് സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര യുവ ഇന്ത്യ സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാമത്തെ കളിയില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് നേടി. ആദ്യ കളിയില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ ജയം കരസ്ഥമാക്കിയിരുന്നു.
ഇന്നലെ ടോസിനു ശേഷം ഇന്ത്യ എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ യുസ്വേന്ദ്ര ചഹാലിന്റെ ഉജ്ജ്വല ബൗളിങ് 34.3 ഓവറില്‍ 126നു സിംബാബ്വെയുടെ കഥ കഴിച്ചു. വൂസി സിബാന്‍ഡയാണ് (53) ടോപ്സ്കോറര്‍. ചഹാല്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബരീന്ദര്‍ സ്രാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ 26.5 ഓവറില്‍ രണ്ടു വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തി. അമ്പാട്ടി റായുഡു (41*), മറുനാടന്‍ മലയാളി കരുണ്‍ നായര്‍ (39), ആദ്യ മല്‍സരത്തിലെ സെഞ്ച്വറിക്കാരനായ ലോകേഷ് രാഹുല്‍ (33) എന്നിവരുടെ ഇന്നിങ്സുകള്‍ ഇന്ത്യന്‍ ജയം അനായാസമാക്കി. ചഹാലാണ് മാന്‍ ഓഫ് ദി മാച്ച്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.